ചാരുംമൂട് : സ്കൂളിലെത്താൻ കഴിയാത്ത കിടപ്പിലായ കൂട്ടുകാരുടെ അരികിലേക്ക് സമ്മാനപ്പൊതികകളും ഭക്ഷണ സാധന കിറ്റുകളുമൊക്കെയായി താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രത്യാശ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളെത്തി. ബഡ്സ് വാരാചരണത്തിന്റഎ ഭാഗമായാണ് കിടപ്പിലുള്ള കുട്ടികൾക്കും അവരുടെ കുടുംബത്തിനും മാനസിക പിന്തുണ ലക്ഷ്യമിട്ട് ബഡ്സ് സ്കൂളുകളിലും ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലുമുളള വിദ്യാർത്ഥികൾ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തിയത്. വാരാചരണവുമായി ബന്ധപ്പെട്ട് താമരക്കുളത്ത് നടന്ന ഒരാഴ്ചത്തെ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആര്യ ആദർശ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഡി.സതി, ബ്ളോക്ക് കോ -ഓർഡിനേറ്റർ അനു, സെന്റർ അദ്ധ്യാപിക സജീന, ജീവനക്കാരായ മണിയമ്മ ,രജനി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |