തൊടുപുഴ:വൈ.ഡബ്ല്യൂ.സി.എയുടെ നേതൃത്വത്തിൽ ഇൻസ്പെയർ ആന്റ് ഇഗ്നൈറ്റ്സ്എന്ന പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ വൈ.ഡബ്ല്യൂ.സി.എയുടെ പുതിയ പദ്ധതിയായ 'സ്മാർട്ട്മാ' ഉദ്ഘാടനവും നടന്നു.വൈ.ഡബ്ല്യൂ.സി.എ നാഷണൽ വൈസ്.പ്രസിഡന്റ് ഡോ.ആനി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.സമൂഹത്തിൽ ആരോഗ്യ പരവും മാനിസികപരവുമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അമ്മമാർക്ക് വേണ്ടിയിട്ടാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സാമ്പത്തികമായും മാനസികമായും അവരെ പിന്തുണയ്ക്കുക ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.തൊടുപുഴ വൈ.ഡബ്ല്യൂ.സി.എ പ്രസിഡന്റ് സിനി തോമസ് അദ്ധ്യക്ഷത വഹിച്ചു.പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം സംഘടനയുടെ നേതൃത്വത്തിൽ ചെടികൾ നട്ടും പെയ്ന്റിംഗ് ചെയ്ത് മനോഹരവുമാക്കിയ ട്രാഫിക്ക് ഐലന്റിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി നിർവ്വഹിച്ചു. ഡോ. ബിജിമോൾ തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രോജക്ട് കോർഡിനേറ്റർ മേരി ആന്റണി, ബിന്ദു ഡെന്നി, ഡോ. ഷൈനി ഡാനിയേൽ, നിജ ബെന്നി, അഡ്വ. പ്രെസില്ല ജോയൽ, ആൻസമ്മ ജോർജ്ജ്, ജെസ്സി സേവ്യർ, എന്നിവർ സംസാരിച്ചു. തുടർന്ന് വൈ.ഡബ്ല്യൂ.സി.എ യൂത്ത് അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |