മാന്നാർ : നന്ദിയോടെയും സ്നേഹത്തോടെയും പ്രാർത്ഥനയോടെയും കാണേണ്ട അത്ഭുത വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശനെന്നും, അദ്ദേഹത്തിന്റെ ജീവിതം തുറന്ന പാഠപുസ്തകമാണെന്നും ഔഷധി ചെയർപേഴ്സണും മുൻ എം.എൽ.എയുമായ ശോഭനാ ജോർജ് പറഞ്ഞു. മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരുവാതിര മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വെള്ളാപ്പള്ളി നടേശനെന്ന വ്യക്തിക്കെതിരെ നാനാവശത്ത് നിന്നും പലതും കേൾക്കേണ്ടി വരുമ്പോഴും അദ്ദേഹത്തിന് യാതൊന്നും സംഭവിക്കാത്തത് ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം കൊണ്ടാണെന്ന്,നിന്റെ വശത്ത് ആയിരം പേരും നിന്റെ വലതുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തു വരുകയില്ല" എന്ന ബൈബിൾ വചനം ഉദ്ധരിച്ച് ശോഭനാ ജോർജ് പറഞ്ഞു.യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും മാന്നാർ മേഖലാ കൺവീനർ സുധാകരൻ സ്വർഗം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |