തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്രപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മദ്ധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക-ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇതുകൂടാതെ നാളെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇതിന്റെ ഫലമായാണ് മഴ. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് ശക്തമായ തിരമാല മൂലം കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ മത്സ്യബന്ധനവും പാടില്ല. സംസ്ഥാനത്ത് അടുത്ത് രണ്ട് ദിവസം മലയോര മേഖലയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |