റോം: ഇറ്റലിയിലെ സിസിലിയിൽ ആഡംബര ബോട്ട് അപകടത്തിൽപ്പെട്ട ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ചിന്റെ മകൾ ഹന്നയ്ക്കായി (18) തെരച്ചിൽ തുടരുന്നു. ലിഞ്ച്, യു.കെയിലെ മോർഗൻ സ്റ്റാൻലി ബാങ്ക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ എന്നിവർ അടക്കം അപകടത്തിൽ കാണാതായ അഞ്ച് പേരുടെയും മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ലഭിച്ച മൃതദേഹങ്ങളിലൊന്ന് ഹന്നയുടേതാണെന്ന് നേരത്തെ സംശയമുയർന്നിരുന്നു. ഹന്നയുടെ മൃതദേഹം കടലിൽ 165 അടി ആഴത്തിലുള്ള ബോട്ടിന്റെ ക്യാബിനുകളിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് ശക്തമായ കാറ്റിൽ അകപ്പെട്ട് ഇവർ സഞ്ചരിച്ച 'ബേസിയൻ" എന്ന ആഡംബര ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങിയത്. ലിഞ്ചിന്റെ ഭാര്യ ആഞ്ചല അടക്കം 15 പേർ രക്ഷപ്പെട്ടു. അപകടത്തിൽ ഇറ്റാലിയൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |