ലണ്ടൻ: ബീജം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയെന്നത് നമ്മൾ അധികം കേൾക്കാത്ത ഒരു കാര്യമാണ്. എന്നാൽ യുകെയിൽ ദാനം ചെയ്യപ്പെടുന്ന ബീജം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ടുകൾ. വിദേശത്തേക്ക് ബീജമോ അണ്ഡമോ കയറ്റുമതി ചെയ്യുന്നതിന് നിലവിൽ യാതൊരു നിയന്ത്രണവുമില്ലെന്നാണ് വിവരം.
യുകെയുടെ ഫെർട്ടിലിറ്റി ക്ലിനിക്കുകൾക്കുള്ളിൽ നിന്നും ഒരു ദാതാവിന്റെ ബീജം പത്ത് കുടുംബങ്ങൾക്ക് മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. എന്നാൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിൽ ഈ നിയന്ത്രണമില്ലെന്നാണ് സൂചന. അങ്ങനെ വരുമ്പോൾ ജീവശാസ്ത്രപരമായി ഒരു ദാതാവിൽ പല രാജ്യങ്ങളിലായി ഡസൻ കണക്കിന് അർദ്ധ സഹോദരങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് സംഭവിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് അവർ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയോട് (എച്ച്എഫ്ഇഎ) ആവശ്യപ്പെടുന്നു.
ഒരിക്കൽ ദാതാവിൽ നിന്ന് ബീജമെടുത്താൽ വർഷങ്ങളോ പതിറ്റാണ്ടുകളോ തുടർന്നും അത് ഉപയോഗിക്കാം. 'ഒരു കുടുംബമുണ്ടാക്കാൻ സഹായിക്കുന്നതിനുള്ള മനോഹരമായ സമ്മാനമായാണ് ദാതാക്കൾ ബീജം ദാനം ചെയ്യുന്നത്. അതിൽ നിന്ന് കഴിയുന്നത്ര പണം. സമ്പാദിക്കാനും സാധിക്കുന്നു.'- ഒരു ദാതാവ് പറയുന്നത്.
ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി (HFEA) യുടെ ലൈസൻസുള്ള ക്ലിനിക്കുകളിൽ 10കുടുംബ പരിധി എന്ന നിയന്ത്രണം നടപ്പിലാക്കുന്നുണ്ട്. സ്വവർഗ ദമ്പതികൾ, ലെസ്ബിയൻ ദമ്പതികൾ അടക്കമുള്ളവരാണ് ബീജത്തിന്റെ ആവശ്യക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |