സൂര്യ നായകനായി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓവർസീസ് അവകാശം 40 കോടിക്ക് ഫാർസ് ഫിലിം സ്വന്തമാക്കി. ഒരു സൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ്. സൂര്യ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്ളൈമാക്സിൽ കാർത്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാദ്യമായാണ് സൂര്യയും കാർത്തിയും ഒരുമിക്കുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്ഷൻ ചിത്രമായ കങ്കുവയിൽ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലൻ. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 350 കോടിയാണ്. ഒക്ടോബർ 10ന് രജനികാന്ത് ചിത്രം വേട്ടയനൊപ്പമാണ് കങ്കുവയുടെ റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |