SignIn
Kerala Kaumudi Online
Sunday, 06 October 2024 6.51 AM IST

സംസ്ഥാനത്ത് വീണ്ടും നിപ? രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

Increase Font Size Decrease Font Size Print Page
nipah

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവരെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ്‌ ഇവരെ നിപ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. രാത്രിയോടെ ഇവരുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചു.

സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുൻ ആരോഗ്യമന്ത്രി കൂടിയായ കെ കെ ശൈലജ എംഎൽഎ പറഞ്ഞിരുന്നു. ഏത് തരത്തിലുള്ള വൈറസ് ബാധയുള്ളവർക്കും ഏകദേശം ഒരേ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. രോഗ ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് എത്തുന്നവരിൽ എല്ലാ ടെസ്റ്റുകളും നടത്തുകയെന്നത് 2018 മുതൽ സ്വീകരിച്ചുവരുന്ന രീതിയാണ്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ഗുരുതര രോഗലക്ഷണങ്ങൾ ഇല്ലെന്നും കെ കെ ശൈലജ പറഞ്ഞു.

പരിശോധനാ ഫലം വന്ന ശേഷം കൂടുതൽ നടപടികൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. രോഗികൾ ഗുരുതരാവസ്ഥയിലല്ലെന്നും ആശങ്ക വേണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIPAH, KANNUR, TEST REPORT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.