തൃശൂർ: 12,500 അജ്ഞാത രോഗങ്ങൾ ബാധിച്ച് ഇന്ത്യയിലെ ഏഴു കോടി ജനങ്ങൾ ക്‌ളേശിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്ന് ജനറ്റിക്‌സ് ശാസ്ത്രജ്ഞനായ ഡോ. അശ്വിൻ ദലാൽ. ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഗവേഷണ വിഭാഗം സംഘടിപ്പിച്ച ജനിതക ചികിത്സ സംബന്ധിച്ച ദ്വിദിന ദേശീയ കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തു 35 കോടി ജനങ്ങളാണ് അജ്ഞാത രോഗങ്ങൾമൂലം ദുരിതം അനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നത്. ഓരോ കോശങ്ങളിലുമുള്ള 19,500 ജീനുകളിൽ ഏഴായിരം ജീനുകളിൽ ഉണ്ടാകുന്ന ന്യൂനത വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 12,500 ജീനുകളിലെ തകരാറുകൾ കണ്ടെത്താൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലെന്നും അജ്ഞാത രോഗം ബാധിച്ചയാൾക്ക് ജനിതക ചികിത്സ നൽകാൻ കേന്ദ്ര സർക്കാർ 50 ലക്ഷം രൂപ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹൈദരാബാദിലെ സെന്റർ ഫൊർ ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് ആൻഡ് ഡയഗ്‌നോസ്റ്റിക്‌സിലെ ശാസ്ത്രജ്ഞനും ഡയഗ്‌നോസ്റ്റിക്‌സ് ഡിവിഷന്റെ വകുപ്പു മേധാവിയുമായ ഡോ. അശ്വിൻ ദലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |