തൃശൂർ: കുറ്റകൃത്യങ്ങൾ വെളിപ്പെടുമ്പോൾ കേസെടുക്കാൻ പരാതി ലഭിക്കണമെന്ന അവസ്ഥ അത്യധികം അപരിഷ്കൃതമാണെന്നും ജനങ്ങളുടെ സുരക്ഷാബോധത്തെ ദുർബലമാക്കുന്നതാണെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജണ്യൽ തിയ്യറ്ററിൽ നടന്ന ഉണർത്തുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ കെ.എ. മാഹിൻ സുഹരി അദ്ധ്യക്ഷനായി. ഇബ്രാഹിം ബാഖവി മേൽമുറി, എം. അബ്ദുൽ മജീദ് അരിയല്ലൂർ, എ.എ. ജാഫർ, എം.എം. ഇബ്രാഹിം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പി.എച്ച്. സിറാജുദ്ദീൻ സഖാഫി, പി.യു. ഷമീർ, ബഷീർ അഫ്റഫി, കെ.ബി. ബഷീർ, എം.എം. ഇസ്ഹാഖ് സഖാഫി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |