തൃശൂർ: പ്രവാസി മലയാളികൾക്കായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന 'കെ.എസ്.എഫ്.ഇ ഡ്യൂവോ' പദ്ധതിയുടെ ആഗോള വിപണനോദ്ഘാടനം ഇന്ന് സൗദി അറേബ്യയിലെ റിയാദിൽ ധനമന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ തുടങ്ങിയവരും പങ്കെടുക്കും.
നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ ഡ്യൂവോ. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി ഓൺലൈൻ ഇടപാടുകൾ പദ്ധതിയിലൂടെ നടത്താനാകും. സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്ന മലയാളി പ്രവാസികളോടുള്ള കെ.എസ്.എഫ്.ഇയുടെ പ്രതിബദ്ധതയാണ് പുതിയ പദ്ധതി.
ഒക്ടോബർ 12 വരെ വിവിധ ജി.സി.സി രാജ്യങ്ങളിൽ കെ.എസ്.എഫ്.ഇയുടെ പ്രത്യേക സംഘം പര്യടനം നടത്തും. സമ്മേളനങ്ങളിൽ പ്രവാസി ചിട്ടിയുടെയും കെ.എസ്.എഫ്.ഇ ഡ്യൂവോ പദ്ധതിയുടെയും വിശദവിവരം ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |