കൊല്ലം: കേരളത്തിലെ അങ്കണവാടി ജീവനക്കാരെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാണുന്നത് അടിമകളെപ്പോലെയാണെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ.
കൊല്ലം ഡി.സി.സി ഓഫീസിൽ ചേർന്ന അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മാന്യമായ വേതനം നൽകാതെ നിർദ്ദിഷ്ട ജോലികൾ കൂടാതെ അധിക ജോലികൾ അടിച്ചേൽപ്പിക്കുകയാണ്. തൊഴിലാളി വിരുദ്ധതയ്ക്കെതിരെ ശക്തമായ മുന്നേറ്റത്തിന് തയ്യാറെടുക്കണമെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി.ശർമ്മ അദ്ധ്യക്ഷയായി. ഐ.എൻ.ടി.യു.സി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി വി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
സതികുമാരി, ഡോ. മീര.ആർ.നായർ, ഷിബു.എസ് തൊടിയൂർ, മായ വയനാട്, ടി.ബിന്ധ്യ, അഡ്വ. സാം പട്ടേരി, ഡി.ഗീതാകൃഷ്ണൻ, ജയശ്രീ രമണൻ, വിജയകുമാർ കണ്ണൂർ, ഉഷാകുമാരി വയനാട്, വിദ്യാമോൾ പത്തനംതിട്ട, കാർത്ത്യായനി കോഴിക്കോട്, ബിന്ദു ഷാജി ആലപ്പുഴ, ബിന്ദു തൃശൂർ, ലൈല കോഴിക്കോട്, മേരി കണ്ണൂർ, ആശ, രമ അഞ്ചാലുംമൂട് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശാന്തകുമാരി സ്വാഗതവും ജില്ലാ പ്രസിഡന്റ് എച്ച്.ഷീല നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |