ട്യൂട്ടോറിയൽ കോളേജുകളിലെ കിടമത്സരങ്ങളും കുതികാൽ വെട്ടുമൊക്കെ തികച്ചും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും ട്രയിലറും പുറത്തിറങ്ങി. അഭിലാഷ് രാഘവൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, അൽത്താഫ് സലിം ,നിർമ്മൽ പാലാഴി, സുധീഷ്, ജാഫർ ഇടുക്കി, പാഷാണം ഷാജി,ശിവജി ഗുരുവായൂർ, വിജയകൃഷ്ണൻ (ഹൃദയം ഫെയിം) അപ്പുണ്ണി ശശി, ജയകൃഷ്ണൻ, സാജു കൊടിയൻ, എൽദോ രാജു, പ്രീതി രാജേന്ദ്രൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
ഗുഡ് ഡേഫിലിംസിന്റെ ബാനറൽ എ.എം ശീലാൽ പ്രകാശൻ ആണ് നിർമ്മാണം. ഗാനങ്ങൾ: ഹരിനാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു, സംഗീതം: കൈലാസ് മേനോൻ, ഛായാഗ്രഹണം: രാഹുൽ സി വിമല, എഡിറ്റിംഗ്: റെജിൻ കെകെ, കലാസംവിധാനം: മുരളി ബേപ്പൂർ. ആഗസ്റ്റ് 30ന് പ്രദർശനത്തിനെത്തും. പിആർഒ: വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |