ബോളിവുഡിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് തെന്നിന്ത്യൻ താരം രശ്മിക മന്ദാന. അനിമലിന്റെ വിജയത്തിനുശേഷം രശ്മിക ബോളിവുഡിൽ ചുവടുറപ്പിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തൽ. പ്രതിഫലം നാലുകോടിയായി ഉയർത്തിയെന്ന വാർത്തകൾക്ക് രസകരമായ മറുപടി നൽകി രശ്മിക രംഗത്തുവന്നിരുന്നു. സൽമാൻ ഖാന്റെ നായികയായി സിക്കന്ദർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് രശ്മിക. ബോളിവുഡിൽ രശ്മികയുടെ അടുത്ത ചിത്രവും കരാറായിട്ടുണ്ട്. രൺബീർ കപൂറിന്റെ ഭാര്യ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് അനിമലിൽ രശ്മിക അവതരിപ്പിച്ചത്. സിനിമയുടെ ആദ്യ ട്രെയിലറിൽ രശ്മികയുടെ ഡയലോഗ് ഏറെ ട്രോൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ വിമർശകരുടെയും ട്രോളർമാരുടെയും നാവടപ്പിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ രശ്മിക കാഴ്ചവച്ചത്. അനിമലിന്റെ വിജയത്തോടെയാണ് ബോളിവുഡിലെ മുൻനിര നായികയായി രശ്മിക മാറിയത്.
2022 ൽ ഗുഡ്ബൈ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ എത്തുന്നത്. മിഷൻ മജ്നു ആണ് നായികയായി എത്തിയ മറ്റൊരു ഹിന്ദി ചിത്രം. അല്ലു അർജുൻ നായകനാവുന്ന പുഷ്പ 2 ആണ് രശ്മികയുടെ പുതിയ റിലീസ്. ഡിസംബർ 6ന് പുഷ്പ 2 റിലീസ് ചെയ്യും.
റെയ്ൻബോ, ദ ഗേൾഫ്രണ്ട്, കുബേര എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന കുബേരയിൽ ധനുഷ്, നാഗാർജുന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |