മലപ്പുറം: സ്വർണക്കടത്തിൽ എ.ഡി.ജി.പി അജിത് കുമാർ, മലപ്പുറം മുൻ എസ്.പി സുജിത് ദാസ് എന്നിവർക്കെതിരെയടക്കം മുഖ്യമന്ത്രിക്ക് നൽകിയ 14 പരാതികളിൽ തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് പി.വി.അൻവർ എം.എൽ.എ മൊഴി നൽകി. രാവിലെ 11.15ന് തുടങ്ങിയ മൊഴിയെടുപ്പ് പൂർത്തിയായത് രാത്രി 8.45ന്. ഉച്ചയ്ക്ക് വടയും ചായയിലും ഭക്ഷണമൊതുക്കി. ഒമ്പത് മണിയോടെ പുറത്തേക്ക് വന്ന അൻവർ വീണ്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം നടത്തി.
കൈമാറിയ ചില തെളിവുകൾ
1- സുജിത്ദാസുമായി സംസാരിച്ച നാല് ശബ്ദ സന്ദേശങ്ങൾ മൂന്ന് സന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. നാലാമത്തെ ശബ്ദ സന്ദേശത്തിൽ സുജിത് ദാസ് കാലുപിടിക്കുന്നത് മാത്രമായതിനാൽ പുറത്തുവിട്ടില്ലെന്ന് അൻവർ പറഞ്ഞു.
2- കരിപ്പൂരിൽ യുവതിയിൽ നിന്ന് പിടിച്ചെടുത്ത എട്ട് കിലോ സ്വർണം പൂർണ്ണമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തട്ടിയെടുത്തു. കോടതിയിൽ ഹാജരാക്കിയത് സ്ത്രീ ധരിച്ചുവന്ന 145 ഗ്രാം ആഭരണങ്ങൾ മാത്രം.
3- സ്വർണപ്പണിക്കാരന്റെ അടുത്ത് കൊണ്ടുപോയി സ്വർണം ഉരുക്കി ആവശ്യമുള്ളത് എടുത്ത് ബാക്കി കോടതിയിൽ ഹാജരാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ കൈമാറി.
4- കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ വിശ്രമിക്കാനെന്ന പേരിൽ സർക്കാർ അനുമതിയില്ലാതെ സുജിത് ദാസ് കെട്ടിടമുണ്ടാക്കി. 20 ലക്ഷം രൂപയുടെ കെട്ടിടത്തിന് ക്വാറി ഉടമകളിൽ നിന്നടക്കം നാല് കോടിയോളം പിരിച്ചെടുത്തു.
ലൈംഗിക വൈകൃതമുള്ളവർ
കരിപ്പൂരിൽ സ്വർണക്കടത്തിന് പിടിക്കപ്പെടുന്ന വനിതകളെ ഐ.പി.എസുകാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട്. പലരും ലൈംഗിക വൈകൃതമുള്ളവരാണ്. ജാമ്യത്തിലിറങ്ങിയാൽ കാമഭ്രാന്തന്മാരെ പോലെ പിന്തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |