തിരുവനന്തപുരംഃ പാർട്ടിയെയും, മുന്നണിയെയും,സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയ വിവാദങ്ങൾ ആളിക്കത്തുമ്പോഴും നീണ്ട മൗന വ്രതത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ മൗനം വെടിഞ്ഞെങ്കിലും,ആർ.എസ്.എസ്- എ.ഡി.ജി.പി കൂടിക്കാഴ്ച ഉൾപ്പെടെയുള്ള സ്ഫോടനാത്മക വിഷയങ്ങളിൽ നിന്ന് തന്ത്രപൂർവം അകന്നു മാറി.ആർ.എസ്.എസ്-സി.പി.എം രഹസ്യ ബാന്ധവമെന്ന പ്രതിപക്ഷ ആരോപണങ്ങൾ പുഛിച്ച് തള്ളിയ മുഖ്യമന്ത്രി, കോൺഗ്രസിനാണ് എക്കാലത്തു സംഘപരിവരിവാർ മനസുള്ളതെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കാനും ശ്രമിച്ചു.
അതേ സമയം ,ആർ.എസ്.എസ് നേതാവ് റാം മാധവുമായി എ.ഡി.ജി.പി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും ഉറ്റ ബന്ധുവും
ഒപ്പമുണ്ടായിരുന്നുവെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയെയും സർക്കാരിനെയും ,പാർട്ടിയെയും കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു.എന്നിട്ടും,വിവാദ
വിഷയത്തിൽ തൊടാതാരിക്കാൻ, ഇന്നലെ വിഴിഞ്ഞതത് നടന്ന പാർട്ടി സമ്മേളനത്തിൽ മൗനം ഭജ്ജിക്കുമ്പോഴും അദ്ദേഹം തികഞ്ഞ ജാഗ്രത
പുലർത്തി.ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രയയുമായി തൂശൂരിലും, മുൻ വക്താവ് റാം മാധവുമായി കോവളത്തും വച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നും,ഇത് സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ അപ്പോൾ തന്നെ ലഭിച്ചിട്ടും മുഖ്യമന്ത്രി അദ്ദേഹത്തോട് എന്തു കൊണ്ട് വിശദീകരണം തേടിയില്ലെന്നുമുള്ള ചോദ്യങ്ങൾ രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിട്ട് ദിവസങ്ങളായി.ഇതിന്
പുറമെ, പി.വി.അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങളിൽ അജിത് കുമാറിനെ തൽസ്ഥാനത്ത് നില നിറുത്തിക്കൊണ്ടുള്ള അന്വേഷണത്തിൽ സി.പി.എമ്മിലും ,എൽ.ഡി.എഫിലും അമർഷവും പുകയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ തന്ത്രം.
എൽ.ഫി.എഫ് യോഗത്തിൽ വിശദീകരിക്കേണ്ടി വന്നേക്കും
ആർ.എസ്.എസ് -എ.ഡി.ജി.പി കൂടിക്കാഴ്ച വിവാദത്തെപ്പറ്റി ഇന്നലെ പാർട്ടി പൊതു സമ്മേളനത്തിൽ മിണ്ടിയില്ലെങ്കിലും, ഇന്ന് ചേരുന്ന എൽ.ഡി.എഫ് നേതൃ യോഗത്തിൽ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടി വന്നേക്കും.വിശേഷിച്ച് തൂശൂർ പൂരം കലക്കാൻ എ.ഡി.ജി.പി അജിത് കുമാർ നേതൃത്വം നൽകിയത് അവിടെ ബി.പി പി സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ആർ.എസ്.എസ് നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന ആരോപണം സി.പി.ഐയെ പ്രകോപിച്ചിരിക്കെ.
ആർ.എസ്.എസുമായി സി.പി.എം ഒരിക്കലും സന്ധി ചേരില്ലെന്ന് പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി അറുത്തു മുറിച്ച് വ്യക്തമാക്കി. എന്നാൽ,ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി അജിത് കുമാറിനെതിരെ സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് ഇടതു മുന്നണി യോഗത്തിൽ ചോദ്യം ഉയർന്നാൽ, അതിന് മറുപടി പറയേണ്ടി വരും.വിഷയം ദേശീയ തലത്തിൽ തന്നെ സി.പി.എമ്മിന്റെയും,രാജ്യത്തെ ഏക ഇടതു സർക്കാരിന്റെയും വിശ്വാസ്യതയെ ബാധിച്ചിരിക്കെ പ്രത്യേകിച്ചും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |