കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസ് കേരളത്തിലെ 80 ഷോറൂമുകളിലും തിരുവോണദിവസം വരെ ലേറ്റ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കി. തിരുവോണദിനത്തിലും പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ എല്ലാ ഷോറൂമുകളും തുറന്നു പ്രവർത്തിക്കും. കൂടുതൽ ഉപഭോക്താക്കൾക്ക് സമ്മാനം നേടാനുള്ള അവസരം ഒരുക്കി പിട്ടാപ്പിള്ളിൽ ഏജൻസീസ് 'ഓൺ ആഘോഷം ' എന്ന ഓണം ഓഫറും നൽകുന്നുണ്ട്. പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഷോറൂമുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിൽ നിന്ന് 10,000 വിജയികളെ തിരഞ്ഞെടുക്കും. ടിവി, മൊബൈൽ ഫോൺ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ ആണ് നൽകുന്നത്. ഫെഡറൽ ബാങ്കുമായി സംയോജിച്ച് ഫെഡറൽ ബാങ്ക് കാർഡ് കസ്റ്റമേഴ്‌സിന് 10 ശതമാനം വരെയുള്ള ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ഓണം ഓഫറിന്റെ ഭാഗമായി ഉൽപന്നങ്ങൾക്ക് സ്‌പെഷ്യൽ പ്രൈസ്, കോമ്പോ ഓഫേഴ്‌സ്, ക്യാഷ് ബാക്ക് ഓഫർ, ഫിനാൻസ് ഓഫറുകൾ, അധിക വാറന്റി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ കസ്റ്റമേഴ്‌സിനായി ആറ് മാസത്തെ സൗജന്യ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ പിട്ടാപ്പിള്ളിൽ എക്സ്ക്ലൂസീവായി നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |