ന്യൂഡൽഹി: ടിക്കറ്റ് മോഹികൾ സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ തിരിഞ്ഞുനിൽക്കെ ഹരിയാനയിൽ ബി.ജെ.പിക്ക് പുതിയ തലവേദന. ഭൂരിപക്ഷം കിട്ടിയാൽ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് മുൻ ആഭ്യന്തര മന്ത്രി അനിൽ വിജ്. ഏറ്റവും മുതിർന്ന നേതാവെന്ന നിലയിൽ തനിക്കതിന് അവകാശമുണ്ടെന്നാണ് വിജിന്റെ വാദം.
എന്നാൽ, മുഖ്യമന്ത്രി നയാബ് സൈനിയുടെ നേതൃത്വത്തിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി സൈനിയെ മുഖ്യമന്ത്രിയാക്കിയപ്പോഴും വിജ് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സൈനി മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |