ആലപ്പുഴ: ഒന്നരകിലോയിലേറെ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ അരൂക്കുറ്റി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പാലപ്പറമ്പിൽ വീട്ടിൽ അനുരാഗാണ് അറസ്റ്റിലായത്. കുത്തിയതോട് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് പി.സിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ അരൂർ ഭാഗത്തുവച്ചാണ്, 1.590 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബിജുലാൽ സി.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കലേഷ്.കെ.ടി, വിപിൻ വി.കെ, ഉമേഷ് .യു, വിഷ്ണുദാസ് എം.ഡി, വനിത സിവിൽ എക്സൈസ് ഓഫീസർ റോസമ്മ, ഡ്രൈവർ വിപിന ചന്ദ്രൻ എന്നിവരും സംഘത്തിലുൾപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |