കൊച്ചി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചിയിൽ ടൂറിസം സെമിനാർ സംഘടിപ്പിച്ചു.
കുരീത്തറ ഫൗണ്ടേഷൻ, ടൂറിസം പ്രമോട്ടേഴ്സ് അസോസിയേഷൻ ,പുരാവസ്തു വകുപ്പ്, ഇന്ത്യ ടൂറിസം വിമൻസ് എംപവർമെന്റ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഇന്ത്യൻ കോസ്റ്റ്ഗാർഡ് കമാൻഡർ ഒഫ് കേരള ആൻഡ് മാഹി ഡി.ഐ.ജി എൻ. രവി ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ അദ്ധ്യക്ഷത വഹിച്ചു. ഹോംസ്റ്റേ ഉടമകളെയും ടൂറിസ്റ്റ് ഗൈഡുകളെയും ആദരിച്ചു. ക്ലിൻസി, ടൂറിസം പ്രമോട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ക്രിസ്റ്റഫർ സാമുവൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |