തിരുവനന്തപുരം: ബയോമെഡിക്കൽ ഉപകരണ വികസനത്തിൽ കേരളം ദേശീയതലത്തിൽ മുൻനിരയിലെത്തുമെന്ന് വിദഗ്ദ്ധർ. കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് ഹോട്ടൽ ഹയാത്തിൽ നടന്ന ബയോകണക്ട് കോൺക്ലേവിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു വിദഗ്ദ്ധർ. ഹാരിസൺസ് മലയാളം ലിമിറ്റഡ് സി.ഇ.ഒ സന്തോഷ് കുമാർ, അഗപ്പെ ഡയഗ്‌നോസ്റ്റിക്സിലെ തോമസ് ജോൺ, യു.എസിലെ യു.സി.എസ്.എഫ് സർജിക്കൽ ഇന്നൊവേഷൻസ് പ്രോഗ്രാം ഡയറക്ടർ ഡോ. ഉഷ തെക്കേടത്ത്, കെ.എൽ.ഐ.പി ഡയറക്ടറും കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം സ്‌പെഷ്യൽ ഓഫീസറുമായ സി.പദ്മകുമാർ, പയസ് വറുഗീസ് എന്നിവർ സംസാരിച്ചു. ശ്രീചിത്ര ഇൻസ്റ്റിറ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, കെൽട്രോൺ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, നാഷണൽ റിസേർച്ച് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് ലിമിറ്റഡ്, വിൻവിഷ് ടെക്‌നോളജീസ്, ഹെക്ക മെഡിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങൾ കോൺക്ലേവിനോടനുബന്ധിച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |