തൃശൂർ : കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം ഉത്തരവ് നിർദ്ദിഷ്ട അനുകൂല്യങ്ങളോടെ പുന:സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ.റോസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.സുജിത് അദ്ധ്യക്ഷത വഹിച്ചു. ഫാർമസിസ്റ്റ് തസ്തിക ഇല്ലാത്ത ഡിസ്‌പെൻസറികളിൽ തസ്തിക അനുവദിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബി, ട്രഷറർ ഡോ.പി.ജയറാം, ഡോ.ഹരികുമാർ നമ്പൂതിരി, ഡോ.ഷൈൻ, ഡോ.കെ.നിഷ, ഡോ.ഉണ്ണികൃഷ്ണൻ, ഡോ.മിഥു കെ.തമ്പി, ഡോ.പ്രഹ്ലാദ്, ഡോ.വി.അരുൺകുമാർ, ഡോ.എ.നീലകണ്ഠൻ, ഡോ.എം.രശ്മി, ഡോ.സ്മിനി ജെ.മൂഞ്ഞേലി, ഡോ.സ്മിത തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.സ്മിനി ജെ.മൂഞ്ഞേലി(പ്രസിഡന്റ് ), ഡോ.ഇ.ഉണ്ണികൃഷ്ണൻ (സെക്രട്ടറി ), ഡോ.ശ്രീഹരി മേനോൻ ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |