പറവൂർ: മിൽമ എറണാകുളം മേഖലാ യൂണിയൻ എൻ.ഡി.ഡി.ബിയുടെ സഹായത്തോടെ 50,000 ക്ഷീരകർഷകർക്ക് പരിശീലനം നൽകും. ക്ഷീരകർഷകർക്കുള്ള പരിശീലന പരിപാടിയുടെയും മികച്ച കർഷകർക്കുള്ള പാൽപാത്ര സമ്മാന വിതരണവും നാളെ ഉച്ചയ്ക്ക് 2.30 ന് പറവൂർ ടൗൺ ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും.
പ്രാഥമിക ക്ഷീരസംഘങ്ങളിലെ വികേന്ദ്രീകൃത മൃഗചികിത്സാ യൂണിറ്റുകൾക്കുള്ള ആപ്ലിക്കേഷൻ ലോഞ്ചിംഗ് പ്രതിപക്ഷനേതാവ് നിർവഹിക്കും. ഹൈബി ഈഡൻ എം.പി. ക്ഷീരവികസന വകുപ്പ് മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, മിൽമ മേഖലാ ചെയർമാൻ എം.ടി. ജയൻ, മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട് തുടങ്ങിയവർ സംസാരിക്കും.
എട്ടു കോടിയുടെ പദ്ധതി
ദക്ഷിണേന്ത്യയിലെ പ്രൊമിസിംഗ് മിൽക്ക് യൂണിയനായി നാഷണൽ ഡെയറി ഡെവലപ്പ്‌മെന്റ് ബോർഡ് മിൽമ എറണാകുളം മേഖലാ യൂണിയനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മേഖലാ യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ 50,000 ത്തിലധികം കർഷകർക്കാണ് പരിശീലനം.
ക്ഷീരകർഷകർക്ക് പരിശീലന സാമഗ്രികൾ, കാത്സ്യം സപ്ലിമെന്റ് തുടങ്ങിയവ വിതരണം ചെയ്യും
എം.ടി. ജയൻ
മിൽമ
മേഖലാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |