തൃശൂർ: കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യവേദിയുടെ 'ജോൺസൻ മാസ്റ്റർ ഓർമ്മ' ഗാനസ്മൃതി അഞ്ചിന് വൈകിട്ട് ആറിന് ടൗൺഹാളിൽ സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. ജോൺസൺ മാസ്റ്റർ പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് ജോൺസൻ മാസ്റ്ററുടെ പത്നി റാണി ജോൺസൻ സമർപ്പിക്കും. അനുസ്മരണ പ്രഭാഷണം സംഗീത സംവിധായകൻ ഔസേപ്പച്ചനും കാരുണ്യ ധനസഹായ വിതരണം സംഗീത സംവിധായകൻ മോഹൻ സിത്താരയും നിർവഹിക്കും. ജോൺസൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കി 'മോഹം കൊണ്ട് ഞാൻ' എന്ന സംഗീത പരിപാടിയിൽ നടേശ് ശങ്കർ, എടപ്പാൾ വിശ്വനാഥൻ, ശ്രീരേഖ ശ്രീകുമാർ, യദു എസ്. മാരാർ, മീര പാലിയത്ത്, അഭിരാമി എം, ഗൗരി നാരായണൻ, കെ.ജെ. ബേബി, അഭിനന്ദ് ബാബു, കെ.എസ്. സൂരജ് തുടങ്ങിയവർ പാടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |