കൊല്ലം: മാർച്ച് 30 നകം കക്ഷി - രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളുടെ ഊർജ്ജവും ശേഷിയും ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം.ബി.രാജേഷ്. ആശ്രാമം ചേക്കോട്ടുകടവിൽ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും അഷ്ടമുടി കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി നവീകരിച്ച 30 കടവുകളുടെ സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച വാട്സ് ആപ്പ് നമ്പറിലേക്ക് അഷ്ടമുടി കായൽ മലിനമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ചിത്രങ്ങളും വീഡിയോകളും സഹിതം പരാതി നൽകാം. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കോർപ്പറേഷൻ സെക്രട്ടറി ആർ.എസ്.അനു, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓഡിനേറ്റർ എസ്.ഐസക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |