മുംബയ്: ടാറ്റ ട്രസ്‌റ്റിന്റെ ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്നാണ് നോയലിന്റെ നിയമനം. ഇന്ന് രാവിലെ ചേർന്ന ടാറ്റ ട്രസ്‌റ്റ് ബോർഡ് യോഗത്തിലാണ് രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ കൂടിയായ നോയൽ ടാറ്റയെ ചെയർമാനായി തിരഞ്ഞെടുത്തത്. ടാറ്റാ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നോയലിന്റെ നേതൃത്വം ശക്തിപകരുമെന്ന് കോർപ്പറേറ്റ് ലോയർ കൂടിയായ എച്ച്.പി റാനിന പ്രതികരിച്ചു.
വിവേകമതിയായ മനുഷ്യൻ എന്നാണ് നോയലിനെ ടാറ്റ സൺസിന്റെ മുൻ ബോർഡംഗം ആർ. ഗോപാലകൃഷ്‌ണൻ വിശേഷിപ്പിച്ചത്. ടാറ്റ ട്രസ്‌റ്റിന് വേണ്ടി വളരെ നല്ല കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും. ബിസിനസിലും സംഭരകത്വത്തിലും നോയൽ ആർജിച്ച യുക്തിവൈഭവം ടാറ്റ ട്രസ്‌റ്റിന് ഏറെ ഗുണകരമാകുമെന്നും ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി.
2014 മുതൽ ടാറ്റയുടെ വസ്ത്രനിർമ്മാണ ശൃംഖലയായ ട്രന്റിന്റെ ചെയർമാനാണ് നോയൽ ടാറ്റ. അതിന് മുമ്പ് 2010 മുതൽ 2021 വരെ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ചുമതല വഹിച്ചിരുന്നു. ഇക്കാലഘട്ടത്തിൽ സ്ഥാപനത്തിന്റെ വരുമാനം 500 മില്യൺ ഡോളറിൽ നിന്ന് മൂന്ന് ബില്യൺ ഡോളറായി വർദ്ധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |