തിരുവനന്തപുരം: കൃപ ചാരിറ്റീസിന്റെ സ്നേഹാദരസംഗമം അഡ്വ.എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പുരസ്കാരം ലഭിച്ച ഡോ.പുനലൂർ സോമരാജനെ ചടങ്ങിൽ അനുമോദിച്ചു.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വാഴമുട്ടം ചന്ദ്രബാബു,പന്ന്യൻ രവീന്ദ്രൻ,എം.മുഹമ്മദ് മാഹീൻ,ബാബു സരോജ് സദനം,എ.ആർ.എം.അബ്ദുൽ ഹാജി അല്ലാമ,തെക്കൻ സ്റ്റാർ ബാദുഷ,പി.ശശി എന്നിവർ പങ്കെടുത്തു.കൃപ ചാരിറ്റീസിന്റെ സന്ദേശ പുസ്തകം അഡ്വ.ദീപ ഡിക്രൂസിന് നൽകി പ്രകാശനം ചെയ്തു.ഡോ.ബി.രവി പിള്ള നൽകിയ ചാരിറ്റി മെസേജ് മുരുകേശൻ വായിച്ചു. കരമന ബയാർ മുഖ്യപ്രഭാഷണം നടത്തി.ഡോ.ആരിഫാ സൈനുദ്ദീൻ പുനലൂർ സോമരാജന് പൊന്നാട നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |