SignIn
Kerala Kaumudi Online
Saturday, 19 October 2024 4.57 AM IST

ഉറങ്ങി തടി കുറയ്‌ക്കാം, വ്യായാമം വേണ്ട, ഇഷ്‌ടമുള്ള ഭക്ഷണവും കഴിക്കാം; അമിതഭാരമുള്ളവർ പരീക്ഷിച്ച് നോക്കൂ

Increase Font Size Decrease Font Size Print Page
health

ശരീരഭാരം കുറയ്‌ക്കാനുള്ള ശരിയായ മാർഗം എന്നത് വ്യായാമവും ഭക്ഷണക്രമവുമാണ്. എന്നാൽ, ഇവ രണ്ടും ശ്രദ്ധിച്ചാലും ചിലരുടെ ശരീരഭാരം കുറയില്ല. ഇതിന് കാരണങ്ങൾ പലതാണ്. ഈ കാരണങ്ങൾ പരിഹരിച്ചാൽ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ നല്ല ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം സ്വന്തമാക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വ്യായാമം

ശരീരത്തിന് വ്യായാമം ആവശ്യമാണ്. ഇത് ചെയ്യുന്നതിലൂടെ ഊർജവും ഉന്മേഷവും ലഭിക്കുന്നു. മാത്രമല്ല, ശരീരത്തിലെ അനാവശ്യ കൊഴുപ്പും ഇത് മാറ്റുന്നു. വെയിറ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന പലരുടെയും ഭയമാണ് ശരീരത്തിന്റെ വലുപ്പം കൂടുമോ എന്നത്. എന്നാൽ, വെയിറ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ ശരീരത്തിൽ പേശികൾ ഉണ്ടാവുന്നു. ഇതിലൂടെ ഉപാപചയ പ്രവർത്തനങ്ങൾ നടക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങൾ ഭക്ഷണം കുറഞ്ഞ അളവിലാണ് കഴിക്കുന്നതെങ്കിൽ ലഘുവായ വ്യായാമങ്ങൾ മാത്രം മതിയാകും. നിങ്ങളുടെ ശരീരത്തിന് യോജിച്ചത് തിരഞ്ഞെടുത്ത് ചെയ്യുന്നതാണ് ഉത്തമം.

ഭക്ഷണക്രമം

ഭക്ഷണത്തിൽ പ്രോട്ടീൻ ധാരാളമായി ഉൾപ്പെടുത്തണമെന്നും എണ്ണമയമുള്ളവ, റെഡ് മീറ്റ്, കാർബ് തുടങ്ങിയവ ഒഴിവാക്കണമെന്നുമാണ് പലരും പറയുന്നത്. എന്നാൽ, ഇവ വല്ലപ്പോഴും കഴിച്ചാലും അതിന്റെ അളവ് പരമാവധി കുറയ്‌ക്കുക. മാത്രമല്ല, മൂന്ന് നേരം ധാരാളം ഭക്ഷണം കഴിക്കുന്നതിന് പകരം അവയെ നാലോ അഞ്ചോ നേരമാക്കി കഴിക്കുക. ഇത് ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കും.

വെള്ളം

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും വിശപ്പ് കുറയ്‌ക്കാനും സഹായിക്കുന്നു.

ഉറക്കം

ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ധാരാളം കൊഴുപ്പ് കത്തിച്ച് കളയും. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക. ഇതിൽ ഇലക്കറികൾ, നാരുകൾ അടങ്ങിയവ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് വളരെ വേഗം തടി കുറയ്‌ക്കുന്നു. രാവിലെ ഉണരുമ്പോൾ തന്നെ ശരീരത്തിന് ഉന്മേഷവും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.