ചിറ്റിലപ്പിള്ളി: തൃശൂർ സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനം മൈഥിലിക്ക്. കാറ്റഗറി മൂന്നിൽ മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും മൈഥിലി മണികണ്ഠൻ തന്നെയാണ് ഒന്നാം സ്ഥാനം. ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പേരാമംഗലം സ്വദേശി പൊയ്യാറ വീട്ടിൽ മണികണ്ഠൻ - സിന്ധു ദമ്പതികളുടെ മകളായ മൈഥിലി. ആർ.എൽ.വി രാമകൃഷ്ണൻ, അനുപമ മോഹൻ എന്നിവരുടെ കീഴിൽ 11 വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. മണലൂർ ഗോപിനാഥിന്റെ കീഴിലാണ് ഓട്ടൻ തുള്ളൽ അഭ്യസിക്കുന്നത്. കഴിഞ്ഞ സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |