കോലഞ്ചേരി: മൂന്നുമാസം മുമ്പ് ലോട്ടറിയിൽ ഒന്നാം സമ്മാനം നേടിയ വൃദ്ധൻ മൂശാരിപ്പടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് എം.സി. യാക്കോബ് (കുഞ്ഞൂഞ്ഞ് 75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം. കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന യാക്കോബിന്റെ സ്കൂട്ടറിൽ കോലഞ്ചേരിയിൽ നിന്നുവന്ന ബൈക്കിടിച്ചാണ് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മഴുവന്നൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജിലു, ജിബു. കഴിഞ്ഞ ജൂലായിലെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75ലക്ഷം രൂപ നേടിയിരുന്നു യാക്കോബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |