
മുഹമ്മ: 25 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ച മുഹമ്മ പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.കെ.ദീപകുമാറിന് സഹപ്രവർത്തകൾ യാത്രയയപ്പ് നൽകി. ചടങ്ങിൽ മുഹമ്മ സി.ഐ ലൈസാദ് മുഹമ്മദ് അധ്യക്ഷനായി. ചേർത്തല എ.എസ്.പി ഹരീഷ് ജയിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപഹാരസമർപ്പണവും അദ്ദേഹം നിർവഹിച്ചു . കെ.പി.ഒ .എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി .ആർ ബിജു , എസ്.ഐ സജിമോൻ, മനോജ് യു.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.പി.എ ജില്ലാ വൈസ് പ്രസിഡൻ് കെ.പി.വിനു സ്വാഗതവും ആന്റണി അനീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |