കൊച്ചി: മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് (എംഎഫ്എൽ) ബിസിനസ്, ടൂവീലർ വായ്പകൾക്ക് പുതിയ ഉത്സവകാല ക്യാമ്പയിൻ അവതരിപ്പിച്ചു. മിസ്ഡ് കാളിലൂടെ സ്വപ്നങ്ങൾ സഫലമാക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യങ്ങൾ. ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാനാണ് പരസ്യത്തിൽ. ആദ്യ പരസ്യത്തിൽ ലളിതവും ലഭ്യമായതുമായ വായ്പ ഓപ്ഷനുകൾ അവതരിപ്പിച്ചുകൊണ്ട് ഇരു ചക്രവാഹനം സ്വന്തമാക്കുക എന്ന ഉപഭോക്താവിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഒരു 'സൂപ്പർസ്റ്റാർ രഹസ്യം' ഖാൻ വെളിപ്പെടുത്തുന്നു. രണ്ടാമത്തെ പരസ്യത്തിൽ ബിസിനസ് വിജയത്തിനായുള്ള 'ബ്ലോക്ക്ബസ്റ്റർ ടിപ്പ്' നൽകുന്നു. സാധരാണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിലുമുള്ള പ്രതിജ്ഞാബദ്ധതയാണ് പുതിയ പദ്ധതിയിലൂടെ കാണിക്കുതെന്ന് എംഎഫ്എൽ സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു. എംഎഫ്എൽ മുത്തൂറ്റ് ഫിൻകോർപ് വൺ ആപ്പിലൂടെയും ഇന്ത്യയിലുടനീളമുള്ള 3700ഓളം ബ്രാഞ്ചുകളിലൂടെയും ഉപഭോക്താക്കൾക്ക് വായ്പ തിരഞ്ഞെടുക്കാൻ അവസരമൊരുക്കും. ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാൻ തങ്ങളുടെ വിശ്വാസ്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |