ന്യൂഡൽഹി: രാജ്യത്തെ എണ്ണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോയുള്ള സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ നാല് മാസത്തിനിടെ 157. 5 രൂപയാണ് കൂടിയത്. കഴിഞ്ഞ മാസം 50 രൂപ വർദ്ധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ 1810. 50 രൂപയാണ് വില. ചെന്നൈയിൽ 1964.5 രൂപയായി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ധനവില 3.3 ശതമാനം വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |