കൊച്ചി: മൂന്നാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023 നവംബർ ഒന്നിനും 2024 ഒക്ടോബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. വായനക്കാർക്ക് പരമാവധി 3 പുസ്തകങ്ങൾ വരെ നിർദ്ദേശിക്കാം. വായനക്കാരും പ്രസാധകരും നിർദ്ദേശിച്ച പുസ്തകങ്ങളിൽ നിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക വിദഗ്ദ്ധരടങ്ങുന്ന ജൂറി വിലയിരുത്തിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുക്കുക. കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 വേദിയിൽ വച്ച് പുരസ്കാരം സമ്മാനിക്കും. കെ വേണുവിന്റെ ആത്മകഥയായ ഒരന്വേഷണത്തിന്റെ കഥ, സാറാ ജോസഫ് എഴുതിയ കറ എന്നീ കൃതികളാണ് കഴിഞ്ഞ വർഷങ്ങളിൽ ഫെഡറൽ ബാങ്ക് സാഹിത്യപുരസ്കാരത്തിന് അർഹമായത്. പുസ്തകങ്ങൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി നവംബർ 15.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |