മുംബയ്: രാജ്യത്തെ ആശങ്കയിലാക്കി100ഓളം വിമാനങ്ങൾക്ക് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയിൽ. ജഗ്ദീഷാണ് ഉകെയെയാണ് (35) പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിനും ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നു. കാളുകളിലൂടെയും ഇമെയിലിലൂടെയുമായിരുന്നു ഭീഷണി. ഡൽഹിയിൽ നിന്ന് നാഗ്പൂരിലെത്തിയതിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടി. 2021ലും സമാനമായ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭീകരവാദത്തെക്കുറിച്ച് ഇയാൾ പുസ്തകമെഴുതിയിട്ടുണ്ടെന്നും ഇത് ഓൺലൈനിൽ ലഭ്യമാണെന്നും നാഗ്പൂർ ഡി.സി.പി ലോഹിത് മതാനി പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഭീകര സംഘടനകളുമായി ബന്ധമില്ലെന്നാണ് പൊലീസ് അറിയിപ്പ്.
ജനുവരി മുതൽ ഇയാൾ ഭീഷണി വ്യാജ ബോംബ് ഭീഷണി ഉയർത്തിയിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കെതിരെയുംഭീഷണി സന്ദേശം അയച്ചു. ഒക്ടോബർ 25 നും 30 നും ഇടയിൽ മാത്രം ഇന്ത്യയിലെ 30 സ്ഥലങ്ങളിൽ സ്‌ഫോടനം നടത്തുമെന്ന് ജഗഗീഷ് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.
നടക്കാൻ പോകുന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു സന്ദേശങ്ങളിൽ.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയുള്ള ഇ മെയിലുകളും ജഗദീഷ് അയച്ചിട്ടുണ്ട്. ഇമെയിലുകൾ ഭീകരാക്രമണങ്ങളെക്കുറിച്ച് സൂചന നൽകുന്നതും നിർണായക വിവരങ്ങൾ പങ്കിടാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചകൾ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു.
ഇൻഡിഗോ, വിസ്താര, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകളിൽ നിന്നുള്ള 31 വിമാനങ്ങൾ ഹൈജാക്ക് ചെയ്യുമെന്നും ജഗദീഷ് ഒരു ഇമെയിൽ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തി. ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങൾ ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ റഡാറിൽ ഉണ്ടെന്നും അവകാശപ്പെട്ടു. ലൊക്കേഷനുകളെ കുറിച്ച് അക്ഷരങ്ങൾ ഉപയോഗിച്ച് ജഗദീഷ് വിവരങ്ങൾ നൽകിയിരുന്നത്. മാർക്കറ്റുകൾക്ക് 'എം', റെയിൽവേയ്ക്ക് 'ആർ', എയർലൈനുകൾക്ക് 'എ' എന്നിങ്ങനെയുള്ള കോഡ് മനസിലാക്കാൻ അധികൃതർക്ക് ഏറെ വെല്ലുവിളിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |