ന്യൂഡൽഹി : വ്യാഴാഴ്ച ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സ്‌ഫോടനമുണ്ടായതിന്റെ ഞെട്ടൽ മാറും മുമ്പേ ഇന്നലെ രോഹിണിയിലെ സ്വകാര്യ സ്‌കൂളിന് ഇ-മെയിൽ വഴി ബോംബ് ഭീഷണിയെത്തി. രാവിലെ 11.55ഓടെ വിവരം ലഭിച്ച പൊലീസും ബോംബ് സ്‌ക്വാഡും സ്‌കൂളിലെത്തി വിശദമായ പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. അതിനിടെ, സ്‌കൂൾ അധികൃതർ കുട്ടികളെ ക്ലാസുകളിൽ നിന്ന് ഒഴിപ്പിച്ച് മാതാപിതാക്കൾക്കൊപ്പം വീടുകളിലേക്ക് അയച്ചു.
സ്‌ഫോടനത്തിൽ കേസ്
പ്രശാന്ത് വിഹാറിലെ സ്‌ഫോടനത്തിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണഏജൻസികൾ വിശദമായി പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അവിടുത്തെ താമസക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരുടെ മൊഴിയെടുത്തു. എൻ.ഐ.എ, ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ തുടങ്ങിയ ഏജൻസികൾ ഭീകരബന്ധം അടക്കം അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ 20ന് പ്രശാന്ത് വിഹാറിലെ സി.ആർ.പി.എഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |