വാരാണസി: ഉത്തർപ്രദേശ് വാരാണസിയിൽ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ വൻ തീപിടിത്തം. 200ഓളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. പന്ത്രണ്ടോളം അഗ്നിശമന സംഘങ്ങളുംറെയിൽവേ പൊലീസും ആർ.പി.എഫും പ്രാദേശിക പൊലീസും ചേർന്ന് രണ്ട് മണിക്കൂറോളമെടുത്താണ് തീയണച്ചത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകൾക്കൊപ്പം സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഭൂരിപക്ഷവും റെയിൽവേ ജീവനക്കാരുടേതാണ്. ആളപായമില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ആഭ്യന്തര വകുപ്പ് ബി.ജെ.പിയും അജിത് പവാറിന്റെ എൻ.സി.പി ധനകാര്യവും നിലനിറുത്താൻ സാദ്ധ്യതയുണ്ട്. നഗരവികസന, പൊതുമരാമത്ത് വകുപ്പുകൾ ഷിൻഡെയുടെ ശിവസേനയ്ക്ക് ലഭിച്ചേക്കും. 22 ക്യാബിനറ്റ് വകുപ്പുകൾ ബി.ജെ.പി കൈയിൽ വയ്‌ക്കും. ശിവസേനയ്ക്ക് 12ഉം എൻ.സി.പിക്ക് 9ഉം വകുപ്പുകൾ ലഭിക്കുമെന്നുമാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |