തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ ഗഗനചാരി ശുഭാംശു ശുക്ളയുടെ മടക്കയാത്ര വൈകും.14ന് ശേഷമായിരിക്കും മടക്കയാത്രയെന്നാണ് സൂചന. മുൻനിശ്ചയപ്രകാരമുള്ള സ്പെയ്സ് സ്റ്റേഷനിലെ രണ്ടാഴ്ചത്തെ കാലാവധി ഇന്ന് പൂർത്തിയാകും. മടക്കയാത്രയെ കുറിച്ച് സംഘാടകരായ നാസയും ആക്സിയം സ്പേയ്സും ഒന്നും പറഞ്ഞിട്ടില്ല. ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.ബഹിരാകാശത്തെ കാലാവസ്ഥ,ഭൂമിയിലെ സ്ഥിതി,നാവിഗേഷൻ സംവിധാനങ്ങളുടെ കൃത്യത,സഞ്ചാരികളുടെ ആരോഗ്യം,സ്പെയ്സ് സ്റ്റേഷനിലെ അൺഡോക്കിംഗ് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, തുടങ്ങി നിരവധി സാഹചര്യങ്ങൾ പരിഗണിച്ചാണ് തീയതിയും സമയവും നിശ്ചയിക്കുക.
നാസ അറിയിക്കുന്നതനുസരിച്ചായിരിക്കും സ്പെയ്സ് സ്റ്റേഷനിൽ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുക. ശുഭാംശുവിനൊപ്പം സ്പെയ്സ് സ്റ്റേഷനിലെത്തിയ യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ നിർദ്ദേശപ്രകാരമുള്ള സഞ്ചാരികളായ പോളണ്ടിൽ നിന്നുള്ള സ്വവോസ് ഉസ്നാൻ സ്‌കിവിസ്‌നെവ്സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവും ജൂലായ് 14ന് ശേഷമായിരിക്കും ജർമ്മനിയിൽ എത്തിച്ചേരുകയെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ യാത്രയ്ക്ക് ശേഷമുള്ള ശാരീരിക പരിശീലനവും ട്രീറ്റ് മെന്റും ജർമ്മനിയിലാണ് നടത്തുന്നത്. ശുഭാംശു അമേരിക്കയിൽ തന്നെയാണ് യാത്രയ്ക്ക് ശേഷമുള്ള ശാരീരിക പരിചരണം നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |