കൊച്ചി: അടുത്ത ധന അവലോകന നയത്തിൽ ബാങ്കുകളുടെ കരുതൽ ധന അനുപാതം റിസർവ് ബാങ്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. ജി.ഡി.പി വളർച്ചയിലെ ഇടിവ് അവഗണിച്ച് നിക്ഷേപകർ സജീവമായതാണ് ഗുണമായത്. വിപണിയിലെ പണ ലഭ്യത കൂടുന്നതോടെ മാന്ദ്യ സാഹചര്യത്തിൽ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ബാങ്കിംഗ്, മാദ്ധ്യമ, വാഹന, റിയൽറ്റി മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളും മെച്ചമുണ്ടാക്കി. സെൻസെക്സ് 445.29 പോയിന്റ് ഉയർന്ന് 80,248ൽ എത്തി. നിഫ്‌റ്റി 144.95 പോയിന്റ് നേട്ടത്തോടെ 24,276ൽ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |