
കൊച്ചി: വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം ഇന്ത്യൻ വ്യാപാര മേഖലയെ ബാധിക്കില്ലെന്ന് പ്രമുഖ പഠന ഗവേഷണ സ്ഥാപനമായ ഗ്ളോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് വ്യക്തമാക്കി. 2019 വരെ വെനസ്വേലയിൽ നിന്ന് വൻതോതിൽ എണ്ണ ഇന്ത്യ വാങ്ങിയിരുന്നെങ്കിലും നിലവിൽ കയറ്റുമതി, ഇറക്കുമതി വ്യാപാരം നാമമാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 36.45 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് വെനസ്വേലയിൽ നിന്ന് ഇറക്കുമതി നടത്തിയത്. ഇതിൽ ക്രൂഡോയിലിന്റെ വിഹിതം 25.53 കോടി ഡോളറായിരുന്നു. 2023-24 വർഷത്തിൽ എണ്ണ ഇറക്കുമതി 140 കോടി ഡോളറായിരുന്നു. മരുന്നുകൾ ഉൾപ്പെടെ 9.53 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |