SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.01 PM IST

രാജ്യത്തെ 50 ശതമാനം കർഷകരും കടബാധ്യതയിൽ

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: രാജ്യത്തെ 50 ശതമാനം കർഷകരും കടബാധ്യതയിലാണെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗദരി ലോക‌്സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. 70 ശതമാനം കർഷകരും കടത്തിലായ കേരളം ദേശീയതലത്തിൽ മൂന്നാം സ്ഥാനത്താണ്. 90 ശതമാനത്തിന് മുകളിൽ കർഷകർക്കും ബാധ്യതയുള്ള ആന്ധ്രയും തെലുങ്കാനയും ഒന്നും രണ്ടും സ്ഥാനത്ത്. കണക്കനുസരിച്ച് കേരളത്തിൽ ഒരു കാർഷിക കുടുംബത്തിന്റെ മാസവരുമാനം 17915 രൂപയാണ്. ദേശീയ മാസവരുമാന ശരാശരി 10,218 രൂപയും. 2019ൽ നടത്തിയ 77 മത് ദേശീയ സാമ്പിൾ സർവേയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിവരം നൽകിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY