ആലപ്പുഴ: യുവാവ് മരിച്ചത് ഭാര്യ വീട്ടുകാരുടെ മർദനമേറ്റെന്ന് പരാതി. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യയേയും മൂന്ന് ബന്ധുക്കളെയും പ്രതിയാക്കി തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
വിഷ്ണുവും ഭാര്യ ആതിരയും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി അകന്നുകഴിയുകയാണ്. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. അവധി ദിവസങ്ങളിൽ വിഷ്ണു മകളെ വീട്ടിലേക്ക് കൊണ്ടുപോകും. ഇത്തരത്തിൽ കൂട്ടിക്കൊണ്ടുപോയി തിരികെ വിടാനെത്തിയപ്പോൾ വിഷ്ണുവും ആതിരയും തമ്മിൽ വഴക്കുണ്ടായി.
ആതിരയും വിഷ്ണുവും തമ്മിലുള്ള വഴക്ക് കണ്ടതോടെ ബന്ധുക്കളും ഇതിലിടപെട്ടു. തുടർന്ന് സംഘർഷമുണ്ടായി. അടിപിടിക്കിടെ നിലത്തുവീണ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |