വടക്കാഞ്ചേരി: അപകീർത്തി കേസിൽ തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനും പഴയന്നൂർ സെന്റ് ഡൊമിനിക് പള്ളി വികാരി ഫാ. ബെന്നി കിടങ്ങൻ, കുടുംബ കൂട്ടായ്മ അതിരൂപത ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ എന്നിവർക്കും വടക്കാഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നോട്ടീസ്. 2025 ജനുവരി ഒന്നിന് നേരിട്ട് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. സെന്റ് ഡൊമിനിക് പള്ളിയിലെ മുൻ കൈക്കാരൻ അഡ്വ. നെവിൻ ജോർജ് സമർപ്പിച്ച ഹർജിയിലാണ് നടപടി. കൈക്കാരനായിരിക്കുമ്പോൾ താൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ഇതിനെ തുടർന്ന് പള്ളിയിൽ നിന്ന് പുറത്താക്കിയെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |