ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13000 കോടിരൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് കാലാവധി സെപ്തംബർ 19 വരെ നീട്ടി. ഇപ്പോൾ ലണ്ടനിലെ വാൻസ്‌വർത്ത് ജയിലിൽ കഴിയുന്ന നീരവ് മോദി വീഡിയോ വഴിയാണ് ഇന്നലെ ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ജഡ്ജി ടാൻ ഇക്രമാണ് വാദം കേട്ടത്.
ഇക്കഴിഞ്ഞ മാർച്ച് 19നാണ് സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ജാമ്യംനേടാൻ മുമ്പ് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം, നീരവ് മോദിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിചാരണ 2020 മേയ് 11ന് ആരംഭിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |