ഹൈദരാബാദ്: 10,000 കോടി രൂപയുടെ സൗരോർജ പദ്ധതിയുമായി അനിൽ അംബാനി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് റിലയൻസ് പവർ ലിമിറ്റഡ് ഏഷ്യയിലെ ഏറ്റവും വലിയ സോളാർ എനർജി സ്റ്റോറേജ് സിസ്റ്റം ആരംഭിക്കുന്നത്. 930 മെഗാവാട്ട് പദ്ധതിയിൽ 465 MW/1,860 MWh സംഭരണ സംവിധാനവുമുണ്ട്. ബിൽഡ്-ഓൺ-ഓപ്പറേറ്റ് (ബിഒടി) അടിസ്ഥാനത്തിലായിരിക്കും പദ്ധതി നിർമ്മിക്കുക.
കരാർ ഒപ്പുവച്ച് 24 മാസത്തിനുൽ പദ്ധതി കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. ഉൽപ്പാദിപ്പിക്കുന്ന സൗരോർജം ഇന്ത്യയിലുടനീളമുള്ള ഡിസ്‌കോമുകളിലേക്ക് ( ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിന് ഉത്തരവാദിത്തമുള്ള കമ്പനികളാണ് ഡിസ്‌കോം) വിതരണം ചെയ്യും. പദ്ധതിയുടെ നിർമ്മാണ സമയത്ത് 1,000 പേർക്ക് നേരിട്ടും 5,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഒപ്പം രാജ്യത്തുടനീളം ചെലവുകുറഞ്ഞ വൈദ്യുതി വിതരണം ചെയ്യാമെന്നും കണക്കാക്കുന്നു. സരോർജം കുറഞ്ഞസമങ്ങളിൽപ്പോലും സ്ഥിരതയാർന്നതും ചെലവുകുറഞ്ഞതുമായ വൈദ്യുതി വിതരണം സാദ്ധ്യമാക്കുമെന്നും അധികൃതർ പറയുന്നു.
പദ്ധതി പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഇന്ത്യയുടെ പുനരുപയോഗ ഊർജ സംഭരണശേഷി വർദ്ധിക്കുമെന്നും കണക്കുകൂട്ടുന്നു. ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ചെലവ് കുറയുമെന്നും പ്രതീക്ഷിക്കുന്നു.
റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് പവർ ലിമിറ്റഡ്, സ്വകാര്യ മേഖലയിൽ ഇന്ത്യയിലെ മുൻനിര വൈദ്യുതി ഉൽപ്പാദന കമ്പനികളിലൊന്നാണ്. കമ്പനിക്ക് 5,300 മെഗാവാട്ടിന്റെ പ്രവർത്തന പോർട്ട്‌ഫോളിയോ ഉണ്ട്, അതിൽ 3960 മെഗാവാട്ട് സാസൻ പവർ ലിമിറ്റഡ് (ലോകത്തിലെ ഏറ്റവും വലിയ സംയോജിത കൽക്കരി അധിഷ്ഠിത പവർ പ്ലാന്റ്) ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |