അരിക്കുഴ: ഉദയ വൈ.എം.എ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആർ.സുകുമാരൻ തൊടുപുഴ എഴുതിയ "ഓർമ്മത്താളിലെ മയിൽപ്പീലിക്കണ്ണുകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം19 ന് ഉച്ചകഴിഞ്ഞ് 2.30ന് ലൈബ്രറി ഹാളിൽ നടക്കും . അദ്ധ്യാപകനും കവിയും പ്രഭാഷകനുമായ ജോസ് കോനാട്ട് കേരള കൗമുദി കോട്ടയം യൂണീറ്റ് ചീഫ് ആർ.ബാബുരാജിന് പുസ്തകം നൽകി പ്രകാശനകർമ്മം നിർവ്വഹിക്കും.
യോഗത്തിൽ സിന്ധു വിജയൻ അദ്ധ്യക്ഷ വഹിക്കും.എഴുത്തുകാരനും പ്രഭാഷകനും ദേവജ മാഗസിന്റെ ചീഫ് എഡിറ്ററുമായ പ്രൊഫ.എൻ.രഘുദേവ് പുസ്തക പരിചയം നിർവഹിക്കും. കവി ആർ.സുകുമാരൻ മറുപടി പ്രസംഗം നടത്തും. കവി, കഥാകൃത്തുമായമേമ്മുറി ശ്രീനിവാസൻ, മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ ടോണി കുര്യാക്കോസ് , ചിന്തന കലാസാംസ്കാരിക വേദി സംസ്ഥാന സെക്രട്ടറി മുരളി ദേവ്, മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ എ.എൻ.ദാമോദരൻ നമ്പൂതിരി, കേരളസാഹിത്യ വേദി സെക്രട്ടറി ജോർജ്ജ് മുഞ്ഞനാടൻ, സഹ്യതാളം സാഹിത്യ ഗ്രൂപ്പ് പ്രസിഡന്റ് മിനി റെജി , പുഴ സാംസ്ക്കാരിക വേദി പ്രസിഡന്റ് അജയ വേണു പെരിങ്ങാശ്ശേരി, എഴുത്തുകാരൻ രഞ്ജിത്ത് ജോർജ്ജ് , അദ്ധ്യാപകനും പ്രഭാഷകനുമായ കെ.ആർ സോമരാജൻ എന്നിവർ സംസാരിക്കും. എം.കെ അനിൽ സ്വാഗതവും ഉദയ വൈ.എം.എ ലൈബ്രറി കമ്മിറ്റിഅംഗം ഡൊമിനിക് സാവിയോ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |