പാലാ: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മീനച്ചിൽ യൂണിയൻ നടത്തിയ പത്താമത് ശിവഗിരി തീർത്ഥാടന പദയാത്രകർക്കും ഇവരെ നയിച്ച യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജനുമുള്ള സ്വീകരണവും, മെമന്റോ വിതരണവും ഇന്ന് 1.30 ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടത്തും. ഇതോടൊപ്പം എല്ലാ മാസവും നടത്തിവരാറുള്ള ശാഖാ ഭാരവാഹികളുടെ സംയുക്ത കോൺഫറൻസും നടക്കും.
യൂണിയൻ ചെയർമാൻ സരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എസ്.എൻ.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടവും മെമന്റോ വിതരണവും നടത്തും. യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തും, യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല, ജോയിന്റ് സെക്രട്ടറി കെ. ആർ. ഷാജി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അനീഷ് പുല്ലവേലി, സജി ചേന്നാട്, സാബു പിഴക്, സുധീഷ് ചെമ്പൻകുളം, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവ മോഹൻ, കൺവീനർ സംഗീത അരുൺ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അരുൺ കുളമ്പള്ളി, കൺവീനർ ഗോപകുമാർ പിറയാർ തുടങ്ങിയവർ ആശംസകൾ നേരും. രാമപുരം സി.റ്റി. രാജൻ മറുപടി പ്രസംഗം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |