അമ്പലപ്പുഴ: ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലുമുള്ള മികവാണ് പുന്നപ്ര പൊലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷനെന്ന അംഗീകാരത്തിലേക്കെത്തിച്ചത്. കൊലപാതകക്കേസ് തെളിയിക്കുന്നതിലും കാപ്പ കേസിലെ പ്രതികൾക്കെതിരെ പഴുതടച്ച നടപടികൾ കൈക്കൊള്ളുന്നതിലുമുൾപ്പെടെ ജനത്തിന്റെ കൈയ്യടി നേടുന്നതായിരുന്നു കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പുന്നപ്ര പൊലീസിന്റെ പ്രവർത്തനം. പൊലീസുകാരുടെ കൂട്ടായ പരിശ്രമവും പൊതുജനങ്ങളുടെ സഹകരണവുമാണ് വിജയത്തിന് പിന്നിൽ. സ്റ്റേഷന് ലഭിച്ച അംഗീകാരത്തിന്റെ ആഹ്‌ളാദത്തിലാണ് പൊലീസും നാട്ടുകാരും . 2023ലെ പ്രവർത്തന മികവിനുള്ള അംഗീകാരമാണിത്. അന്നത്തെ എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ്, എസ്.ഐമാരായിരുന്ന രകേഷ്, സിസിൽക്രിസ്റ്റോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.
സാധാരണ മരണമാണെന്ന് കരുതിയ
പറവൂരിലെ സെബാസ്റ്റ്യന്റേത് മകൻ സെബിൻ ക്രിസ്റ്റി നടത്തിയ കൊലപാതകമാണെന്ന് തെളിയിച്ചതുൾപ്പെടെ മൂന്നുകൊലപാതകങ്ങൾക്ക് തുമ്പുണ്ടാക്കാനായി. 2023ലെ 1074 കേസുകളിൽ പ്രതികളെ അറസ്റ്ര് ചെയ്തു. പ്രദേശത്ത് മൊബൈൽ ഫോൺ നഷ്ടപ്പെടുന്നവരുടെ ഫൺ കണ്ടെത്തി ഉടമയെ ഏൽപ്പിക്കുന്നതിൽ 100 ശതമാനം വിജയിച്ചു.
എഫ്.ഐ.ആറിന് നൂറിൽ നൂറ്
കാപ്പ പ്രതികൾക്കെതിരായ നടപടി.
75 ഓളം എൻ.ഡി.പി.എസ് പ്രതികൾ അറസ്റ്റിൽ
കാവൽനേത്ര പദ്ധതിയിൽ 32 ക്യാമറകൾ സ്ഥാപിച്ച് മോഷണങ്ങൾ കുറച്ചു
എഫ്.ഐ.ആറിൽ 100 ശതമാനം പെർഫോമൻസ്
മികച്ച ഓഫീസ് പ്രവർത്തനം
വാറണ്ട് പ്രതികളുടെ അറസ്റ്റ്
സ്ത്രീ സംരക്ഷണത്തിനായി വനിതാ ഹെൽപ് ഡസ്‌ക്
പ്രായമായവർക്കായി സീനിയർ സിറ്റിസൺ ഹെൽപ് ഡസ്‌ക്
ചൈൽഡ് ഫ്രണ്ട്‌ലി പൊലീസ് സംവിധാനം
പുന്നപ്ര സ്റ്റേഷൻ
1969ൽ ആണ് പുന്നപ്ര സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്
2018 ജൂലൈ 1ന് മാതൃകപൊലീസ് സ്റ്റേഷനായി ഉയർത്തി
മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ പ്രൊബേഷനറി കാലത്ത് ഇവിടെ എസ്.എച്ച്.ഒയായിരുന്നു
ജനങ്ങളുടെ പൂർണ സഹകരണം സ്റ്റേഷൻ പ്രവർത്തനങ്ങൾക്കുണ്ട്. പൊലീസുകാരുടെ കൂട്ടായ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്. ലഹരിക്കെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്
-സെപ്റ്റോ ജോൺ, എസ്.എച്ച്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |