
കൊച്ചി: എറണാകുളം ഗവ. ലാ കോളേജ് 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ട്രയൽ അഡ്വക്കസി പ്രോഗ്രാം ഇന്ന് സമാപിക്കും. രാജ്യത്തുടനീളമുള്ള നിയമവിദ്യാർത്ഥികളിലെ അഭിഭാഷകത്വ മികവ് വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കഴിഞ്ഞദിവസം ലാ കോളേജിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗവ. ലാ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു എം. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. അസോ. പ്രൊഫ. ഡോ. പ്രെംസി പി. എൻ, അസോ. പ്രൊഫ. എസ്. മിനി, അഡ്വ. പി. ടി. ഗിരിജൻ, അഡ്വ. പി. സഞ്ജയ്, പി. നവീൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |