കുന്ദമംഗലം: ചേനോത്ത് ഗവ: സ്ക്കൂൾ സർഗാങ്കണം വായനക്കൂട്ടം രക്ഷിതാക്കൾക്കായി വായനോത്സവം സംഘടിപ്പിച്ചു. ചെറുപുഴയിലെ മണ്ണിലിടം കടവിൽ വാക മരച്ചോട്ടിലെ പുൽത്തകിടിയിലിരുന്ന് എം.ടി.വാസുദേവൻനായർ, വൈക്കം മുഹമ്മദ്ബഷീർ, തെസൂക്കോ കുറുയോനഗി , തകഴി,എസ്.കെ പൊറ്റക്കാട്, ബെന്യാമിൻ, കെ. ആർ മീര, എസ്.ഹരീഷ് എന്നീ എഴുത്തുകാരുടെ പുസ്തകങ്ങൾ ആസ്വാദനം നടത്തി. സ്കൂളിലെ രക്ഷിതാക്കളെയും പ്രദേശവാസികളെയും വായനയുടെ ലോകത്തേക്ക് നയിക്കാനാനും സർഗാത്മക ചിന്തകൾ ഉണർത്താനുമാണ് വായനോത്സവം സംഘടിപ്പിച്ചത്. 25 ന് നടക്കുന്ന ചേനോത്ത് ഗവ: സ്കൂളിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിൻ്റെ മുന്നോടിയായാണ് പരിപാടി. സ്ക്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ വായനോത്സവം ഉദ്ഘാടനം ചെയ്തു. പി അജേഷ് അദ്ധ്യക്ഷത വഹിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |